കൗമാരക്കാരനെ പിന്തുടർന്ന് ഭീമൻ മുതല

മെക്സിക്കോയിൽ ഒരു ദ്വീപിൽ നീന്തുകയായിരുന്ന കൗമാരക്കാരനെ പിൻതുടർന്ന് വന്നത് ഭീമൻ മുതല. ആ സമയം ഹെലിക്കോപ്റ്ററിൽ സഞ്ചരിക്കുകയായിരുന്നവർ ബഹളം വച്ചപ്പോഴാണ് തന്റെ പിന്നിലായി മുതല പിന്തുടരുന്ന വിവരം പയ്യൻസിന് മനസ്സിലായത്. മുതലയുടെ വരവ് കണ്ടതോടെ കൗമാരക്കാരൻ നീന്തൽ വേഗത്തിലാക്കി. എന്നാൽ മുതലയും അൽപം വേഗത കൂട്ടിയപ്പോൾ കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ ഹെലികോപ്റ്ററിലെ യാത്രക്കാർ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങി.
 | 

മെക്‌സിക്കോയിൽ ഒരു ദ്വീപിൽ നീന്തുകയായിരുന്ന കൗമാരക്കാരനെ പിൻതുടർന്ന് വന്നത് ഭീമൻ മുതല. ആ സമയം ഹെലിക്കോപ്റ്ററിൽ സഞ്ചരിക്കുകയായിരുന്നവർ ബഹളം വച്ചപ്പോഴാണ് തന്റെ പിന്നിലായി മുതല പിന്തുടരുന്ന വിവരം പയ്യൻസിന് മനസ്സിലായത്. മുതലയുടെ വരവ് കണ്ടതോടെ കൗമാരക്കാരൻ നീന്തൽ വേഗത്തിലാക്കി. എന്നാൽ മുതലയും അൽപം വേഗത കൂട്ടിയപ്പോൾ കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ ഹെലികോപ്റ്ററിലെ യാത്രക്കാർ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങി. ഒടുക്കം മുതല പിൻമാറുകയായിരുന്നു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവരാണ്‌ ദൃശ്യം പകർത്തിയത്.