സെൽഫിയെടുക്കാൻ ശ്രമിച്ച് കടലിൽ വീണയാളുടെ വീഡിയോ വൈറൽ

അപകടസ്ഥലമോ മരണവീടോ ആയാലും ഔചിത്യ ബോധമില്ലാതെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നവർ നമ്മുടെ നാട്ടിലും ധാരാളമുണ്ട്. ഇത്തരം ഷൂട്ടിംഗിനിടയിൽ അപകടത്തിൽ പെടുന്നവരും കുറവല്ല. ലോകത്തിന്റെ ഏത് ഭാഗത്തും ഇത്തരക്കാർ ഉണ്ടായേക്കാം. അതിന് ഉദാഹരണമാണ് ഈ വീഡിയോ.
 | 

ഒരു അറബിക് ചാനലിന്റെ വാർത്താ സംഘം ഒരാളെ ഇന്റർവ്യൂ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏതോ കപ്പൽശാലയാണ് പിന്നിൽ. അതുവഴി ഒരാൾ നടന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ മൊബൈൽ ഫോണെടുത്ത് ആ രംഗം പകർത്താൻ ശ്രമിക്കുകയാണ്. ആ പശ്ചാത്തലത്തിൽ നിന്ന് ഒറു സെൽഫിയായിരുന്നു ലക്ഷ്യം. അതിനായി ഫോണെടുത്തപ്പോഴേക്കും അയാൾ കാൽ വഴുതി കടലിലേക്ക് വീണു. ഇന്റർവ്യൂ ചെയ്തുകൊണ്ടിരുന്നയാളെ ചിത്രീകരിക്കുകയായിരുന്ന ക്യാമറ ഇതെല്ലാം കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു. ആ ദൃശ്യങ്ങൾ താഴെ കാണാം.