ഫ്രഞ്ച് ആൽപ്‌സിലെ ഡ്രോൺ റേസ്

കാർ, ബൈക്ക്, സൈക്കിൾ തുടങ്ങി പല തരത്തിലുള്ള റേസുകളും നമ്മൾ കണ്ടിരിക്കും. എന്നാൽ ഫ്രഞ്ച് ആൽപ്സിൽ നടന്ന റേസ് തികച്ചും വ്യത്യസ്തമായി. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയായ ഡ്രോൺ ഉപയോഗിച്ചുള്ള റേസായിരുന്നു അത്.
 | 
ഫ്രഞ്ച് ആൽപ്‌സിലെ ഡ്രോൺ റേസ്

 

പാരിസ്: കാർ, ബൈക്ക്, സൈക്കിൾ തുടങ്ങി പല തരത്തിലുള്ള റേസുകളും നമ്മൾ കണ്ടിരിക്കും. എന്നാൽ ഫ്രഞ്ച് ആൽപ്‌സിൽ നടന്ന റേസ് തികച്ചും വ്യത്യസ്തമായി. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയായ ഡ്രോൺ ഉപയോഗിച്ചുള്ള റേസായിരുന്നു അത്. സ്റ്റാർ വാറിലെ ദൃശ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരുന്നു റേസ്.

കാട്ടിൽ വച്ച് നടന്ന റേസ് അൽപം പ്രയാസമേറിയതായിരുന്നു. ഡ്രോൺ റേസ് പുതിയ മോട്ടോർ സ്‌പോർട്ടാണെന്ന് ഗ്രൂപ്പ് സ്ഥാപകൻ ഹെർവ് പെല്ലാരിൻ പറഞ്ഞു. തുടക്കത്തിൽ ഡ്രോണുകൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. എന്നാൽ പിന്നീട് പരിശീലനം വഴി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഹെർവ് പറഞ്ഞു.