വിയറ്റ്‌നാമില്‍ കടല്‍ച്ചെമ്മീനിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്നു; വീഡിയോ കാണാം

വിയറ്റ്നാമില് സീഫുഡ് വ്യവസായത്തില് മായം ചേര്ക്കല് വ്യാപകമാകുന്നു. കടല്ച്ചെമ്മീനുകളുടെ തൂക്കം വര്ദ്ധിപ്പിക്കുന്നതിന് പ്രത്യേക രാസവസ്തു കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. സംസ്കരണ ഫാക്ടറികളാണ് ഇത് ചെയ്യുന്നത്. ചൈനയില് നിന്ന് എത്തുന്ന സിഎംസി എന്ന രാസവസ്തുവാണ് ചെമ്മീനില് കുത്തിവെയ്ക്കുന്നത്.
 | 

വിയറ്റ്‌നാമില്‍ കടല്‍ച്ചെമ്മീനിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്നു; വീഡിയോ കാണാം

ഹാനോ: വിയറ്റ്‌നാമില്‍ സീഫുഡ് വ്യവസായത്തില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുന്നു. കടല്‍ച്ചെമ്മീനുകളുടെ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക രാസവസ്തു കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. സംസ്‌കരണ ഫാക്ടറികളാണ് ഇത് ചെയ്യുന്നത്. ചൈനയില്‍ നിന്ന് എത്തുന്ന സിഎംസി എന്ന രാസവസ്തുവാണ് ചെമ്മീനില്‍ കുത്തിവെയ്ക്കുന്നത്.

പൊടിരൂപത്തില്‍ ലഭിക്കുന്ന രാസവസ്തു വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ കട്ടിയുള്ള ദ്രാവകരൂപത്തിലാകുന്നു. ഇത് കംപ്രസറുകള്‍ ഉപയോഗിച്ച് ചെമ്മീനിന്റെ വാല്‍, തല, വയറ് എന്നിവിടങ്ങളില്‍ കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. വന്‍കിട കമ്പനികള്‍ ഇപ്രകാരം ചെയ്യുന്നതുമൂലം തങ്ങള്‍ക്കു ഇത് ചെയ്യേണ്ടി വരികയാണെന്ന് ചെറുകിട സംസ്‌കരണ ഫാക്ടറി ഉടമകള്‍ പറയുന്നു.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സിഎംസി. എന്നാല്‍ ഇത് എന്താണെന്ന് അറിയാതെയാണ് വിയറ്റ്‌നാമിലെ സീഫുഡ് വ്യവസായം ഉപയോഗിക്കുന്നത്.

വീഡിയോ കാണാം