കണ്ണുകളും ഇനി പൊന്നണിയും; 24 കാരറ്റ് സ്വർണ്ണത്തിൽ കോൺടാക്ട് ലെൻസുമായി ഇന്ത്യൻ ഡോക്ടർ

കണ്ണുകളിൽ കരിമഷി മാത്രമല്ല ഇനി പൊന്നും ചാർത്താം. സ്വർണ്ണം പൂശിയ കോൺടാക്ട് ലെൻസുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഡോക്ടർ. മുംബൈയിലെ ശേഖർ ഐ റിസർച്ച് സെന്ററിലെ ഡോക്ടർ ചന്ദ്രശേഖർ ചവാനാണ് നേത്ര ചികിൽസയെയും ആഭരണ ഡിസൈനിനെയും സമന്വയിപ്പിച്ചത്.
 | 

 കണ്ണുകളും ഇനി പൊന്നണിയും; 24 കാരറ്റ് സ്വർണ്ണത്തിൽ കോൺടാക്ട് ലെൻസുമായി ഇന്ത്യൻ ഡോക്ടർ

 മുംബൈ: കണ്ണുകളിൽ കരിമഷി മാത്രമല്ല ഇനി പൊന്നും ചാർത്താം. സ്വർണ്ണം പൂശിയ കോൺടാക്ട് ലെൻസുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഡോക്ടർ. മുംബൈയിലെ ശേഖർ ഐ റിസർച്ച് സെന്ററിലെ ഡോക്ടർ ചന്ദ്രശേഖർ ചവാനാണ് നേത്ര ചികിൽസയെയും ആഭരണ ഡിസൈനിനെയും സമന്വയിപ്പിച്ചത്. ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പിക്കുന്ന ഇത്തരം കണ്ണുകൾ ഫാഷൻ രംഗത്ത് തരംഗമായി മാറുമെന്നാണ് ഡോ. ചന്ദ്രശേഖർ അവകാശപ്പെടുന്നത്.

സാധാരണ ഉപയോഗിച്ച് വരുന്ന കോൺടാക്ട് ലെൻസിലേക്ക് 24 കാരറ്റ് സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ പ്രത്യേക തരം പേസ്റ്റിന്റെ രൂപത്തിൽ ചേർക്കുകയാണ് ചെയ്തത്. അമേരിക്കയിലെ എ.ആർ.സി കോൺടാക്ട് ലെൻസസ് എന്ന കമ്പനിയുമായി ചേർന്നാണ് കോൺടാക്ട് ലെൻസിന്റെ നിർമ്മാണം. പുതിയ ലെൻസ് ആരോഗ്യ സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കില്ല എന്നാണ് ഡോക്ടർ പറയുന്നത്. 9 ലക്ഷം രൂപവരെയാണ് ഇതിന്റെ വില.

വീഡിയോ കാണാം.