ബിനാലെ: ആഷിക് അബു സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിം

കൊച്ചി മുസരിസ് ബിനാലെ 2014 ന്റെ ഔദ്യോഗിക സിഗ്നേച്ചർ ഫിലിം പുറത്തിറക്കി. ആഷിക് അബുവാണ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
 | 
ബിനാലെ: ആഷിക് അബു സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിം

 

കൊച്ചി: കൊച്ചി മുസരിസ് ബിനാലെ 2014 ന്റെ ഔദ്യോഗിക സിഗ്നേച്ചർ ഫിലിം പുറത്തിറക്കി. ആഷിക് അബുവാണ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിക്കിന്റെ തന്നെ കമ്പനിയായ പപ്പായ മീഡിയയാണ് സിഗ്നേച്ചർ ഫിലിമിന്റെ ആശയവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനാണ് രചനയും ശബ്ദവും നൽകിയിരിക്കുന്നത്.