സെൽഫി ഡോക്യുമെന്ററിയുമായി ക്‌നാനായക്കാർ; സഭയുടെ ചരിത്രം പ്രമേയം

ലോകത്തിലെ ആദ്യ സെൽഫി ഡോക്യൂമെന്ററിയെന്ന് അവകാശവാദവുമായി ക്നാനായ സഭക്കാരുടെ ഡോക്യുമെന്ററി പുറത്ത്. ക്നാനായ സഭയുടെ ചരിത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളിലൂടെ ഡോക്യുമെന്ററി പറയുന്നത്.
 | 

സെൽഫി ഡോക്യുമെന്ററിയുമായി ക്‌നാനായക്കാർ; സഭയുടെ ചരിത്രം പ്രമേയം
കൊച്ചി:
ലോകത്തിലെ ആദ്യ സെൽഫി ഡോക്യൂമെന്ററിയെന്ന് അവകാശവാദവുമായി ക്‌നാനായ സഭക്കാരുടെ ഡോക്യുമെന്ററി പുറത്ത്. ക്‌നാനായ സഭയുടെ ചരിത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളിലൂടെ ഡോക്യുമെന്ററി പറയുന്നത്. ഓരോ വിശ്വാസികളും സഭയുടെ ചരിത്രത്തെ കുറിച്ച് ചുരുക്കം ചില വാക്കുകളിലൂടെ അവതരിപ്പിച്ചാണ് ഡോക്യൂമെന്ററി മുന്നോട്ട് പോകുന്നത്. എല്ലാം വീഡിയോ ക്ലിപ്പുകളും സെൽഫി വീഡിയോകളാണ് എന്നതാണ് പുതുമ. മനോഹരമായി അത് എഡിറ്റ് ചെയ്‌തോടെ ലോകത്തെ ആദ്യത്തെ സെൽഫി ഡോക്യുമെന്ററി തയ്യാറാവുകയായരുന്നു.

കമ്മ്യൂണിറ്റി വീഡിയോ പ്രൊഡക്ഷൻ എന്ന സങ്കേതമാണ് ഇതിന്റെ പിന്നിലുള്ളത്. സഭാ ഭാരവാഹികളും വിശ്വാസികളുമുൾപ്പെടെ നൂറുകണക്കിന് പേർ ഡോക്യുമെന്ററിക്കായി വീഡിയോ ചിത്രീകരിച്ചു. കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിലാണ് ഡോക്യൂമെന്ററിയുടെ എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോബിറ്റ് ജേക്കബ് അത്താണിക്കലാണ് രചന. ഫെബ്രുവരി 28 യൂട്യൂബിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി ഇതുവരെ ആയിരത്തോളമാളുകളാണ് കണ്ടത്.

ഡോക്യൂമെന്ററി താഴെ കാണാം (ആപ്പിൽ വായിക്കുന്നവർക്ക് ഗ്യാലറിയിൽ നിന്ന് കാണാം)