സ്യൂട്ട് കേസുകള്‍ വലിച്ചു കൊണ്ടു നടക്കുന്ന കാലത്തിന് വിട; വരുന്നു സ്വയം സഞ്ചരിക്കുന്ന സ്യൂട്ട് കേസുകള്‍; വീഡിയോ കാണാം

യാത്രകളില് ലഗേജുകള് വലിച്ചു നടക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ജോലി. ഈ കഷ്ടപ്പാടിന് പരിഹാരമാകുന്നു എന്നാണ് ട്രാവല്മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസിന്റെ വിപണിയിലേക്കുള്ള വരവ് സൂചിപ്പിക്കുന്നത്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇത് യാത്രയില് നമുക്കൊപ്പം സഞ്ചരിക്കും. 11 കിലോമീറ്റര് വേഗതയില് വരെ സഞ്ചരിക്കാന് കഴിവുള്ള സ്യൂട്ട് കേസുകളാണ് ഇവ.
 | 

സ്യൂട്ട് കേസുകള്‍ വലിച്ചു കൊണ്ടു നടക്കുന്ന കാലത്തിന് വിട; വരുന്നു സ്വയം സഞ്ചരിക്കുന്ന സ്യൂട്ട് കേസുകള്‍; വീഡിയോ കാണാം

മുംബൈ: യാത്രകളില്‍ ലഗേജുകള്‍ വലിച്ചു നടക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ജോലി. ഈ കഷ്ടപ്പാടിന് പരിഹാരമാകുന്നു എന്നാണ് ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസിന്റെ വിപണിയിലേക്കുള്ള വരവ് സൂചിപ്പിക്കുന്നത്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇത് യാത്രയില്‍ നമുക്കൊപ്പം സഞ്ചരിക്കും. 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള സ്യൂട്ട് കേസുകളാണ് ഇവ.

സാധാരണ സ്യൂട്ട്‌കേസുകള്‍ പോലെ ഉയര്‍ത്തിയും തിരശ്ചീനമായും ഇത് വെയ്ക്കാം. ഉടമ നടക്കുന്നതിനൊപ്പം ദിശ കണ്ടെത്തി സ്വയം എത്തുന്ന ഈ സ്യൂട്ട് കേസിന് മറ്റു ബാഗുകളെയും വഹിക്കാന്‍ കഴിയും. ജിപിഎസ് സംവിധാനമാണ് ദിശ നിര്‍ണയിക്കാന്‍ ഇതിനെ സഹായിക്കുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന യുഎസ്ബി പോര്‍ട്ടുകള്‍ ഫോണുകളും ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.

ട്രാവല്‍മേറ്റ് റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനും ട്രാവല്‍മേറ്റ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്‍കി ഇത് സ്വന്തമാക്കാം.

വീഡിയോ കാണാം