ലണ്ടനില്‍ നിന്ന് പി.സി.ജോര്‍ജിന്റെ തന്തക്ക് വിളി ലൈവ്; വീഡിയോ കാണാം

മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരേയുണ്ടായ ബാംഗ്ലൂര് കോടതി വിധിയില് പരാതിക്കാരനായ എം.കെ.കുരുവിളയ്ക്ക് ചാനല് ചര്ച്ചയില് പി.സി.ജോര്ജിന്റെ തന്തക്കുവിളി. മാതൃഭൂമി ചാനല് ചര്ച്ചക്കിടെയായിരുന്നു യുകെ സന്ദര്ശിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോര്ജും എം.കെ.കുരുവിളയും ഏറ്റുമുട്ടിയത്. പി.സി.ജോര്ജിന് ഭ്രാന്താണെന്നും അയാള് ഏത് ഭ്രാന്താശുപത്രിയില് നിന്നാണ് ഇറങ്ങി വന്നതെന്നുമുള്ള കുരുവിളയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പി.സി.ജോര്ജ് തന്റെ 'വാമൊഴിവഴക്കം' പുറത്തെടുത്തത്.
 | 

ലണ്ടനില്‍ നിന്ന് പി.സി.ജോര്‍ജിന്റെ തന്തക്ക് വിളി ലൈവ്; വീഡിയോ കാണാം

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയുണ്ടായ ബാംഗ്ലൂര്‍ കോടതി വിധിയില്‍ പരാതിക്കാരനായ എം.കെ.കുരുവിളയ്ക്ക് ചാനല്‍ ചര്‍ച്ചയില്‍ പി.സി.ജോര്‍ജിന്റെ തന്തക്കുവിളി. മാതൃഭൂമി ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു യുകെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോര്‍ജും എം.കെ.കുരുവിളയും ഏറ്റുമുട്ടിയത്. പി.സി.ജോര്‍ജിന് ഭ്രാന്താണെന്നും അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്നുമുള്ള കുരുവിളയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പി.സി.ജോര്‍ജ് തന്റെ ‘വാമൊഴിവഴക്കം’ പുറത്തെടുത്തത്.

1.5 കോടി രൂപ സരിത ചോദിച്ചുവെന്ന് കുരുവിള തന്നോട് പറഞ്ഞിട്ടുള്ളതായി പി.സി. ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. സരിതക്കൊപ്പം എംഎല്‍എ ക്വാര്‍ട്ടേഴ്‌സുകളില്‍ താന്‍ പോയിട്ടുണ്ടെന്നും കുരുവിള പറഞ്ഞതായി പി.സി.ജോര്‍ജ് പറഞ്ഞതാണ് കുരുവിളയെ പ്രകോപിതനാക്കിയത്. തന്നെ ആയിരിക്കില്ല പി.സി.ജോര്‍ജ് ഉദ്ദേശിക്കുന്നതെന്നും സരിതയെ താന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ലെന്ന് പറഞ്ഞ കുരുവിള ജോര്‍ജിന് വട്ടാണെന്ന് പറഞ്ഞു.

അപ്പോള്‍ ഫോണിലില്ലാതിരുന്ന ജോര്‍ജിനോട് അവകാരകന്‍ വേണു പ്രതികരണം ചോദിച്ചപ്പോളായിരുന്നു ലൈവായി തന്തയ്ക്കു വിളിയുണ്ടായത്. അതോടെ ചര്‍ച്ചയുടെ നിലവാരം താഴേക്കുപോകുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി വേണു രണ്ടുപേര്‍ക്കും നന്ദി പറഞ്ഞ് മറ്റ് അതിഥികളിലേക്ക് നീങ്ങുകയായിരുന്നു.

വീഡിയോ കാണാം