മനുഷ്യൻ പരിണമിച്ച് കുരങ്ങനായവനാണ് എം സ്വരാജെന്ന് അഡ്വ. ജയശങ്കർ; വീഡിയോ വൈറൽ

നുഷ്യൻ പരിണമിച്ച് കുരങ്ങനായി മാറിയവനാണ് ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിലാണ് ജയശങ്കർ തുറന്നടിച്ചത്. വി.എസ്. അച്ചുതാനന്ദന് എന്ത് പാരമ്പര്യമാണുള്ളതെന് എം. സ്വരാജ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി ചർച്ചയിൽ ചോദിച്ചതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് നിശിതമായ വിർശനം.
 | 
മനുഷ്യൻ പരിണമിച്ച് കുരങ്ങനായവനാണ് എം സ്വരാജെന്ന് അഡ്വ. ജയശങ്കർ; വീഡിയോ വൈറൽ

 

കൊച്ചി: മനുഷ്യൻ പരിണമിച്ച് കുരങ്ങനായി മാറിയവനാണ് ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിലാണ് ജയശങ്കർ തുറന്നടിച്ചത്. വി.എസ്. അച്ചുതാനന്ദന് എന്ത് പാരമ്പര്യമാണുള്ളതെന് എം. സ്വരാജ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി ചർച്ചയിൽ ചോദിച്ചതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് നിശിതമായ വിർശനം. ജയശങ്കർ സ്വരാജിനെ കുരങ്ങനെന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വി.എസ്. അച്ചുതാനന്ദനെ പാർട്ടിക്ക് ആവശ്യമുള്ളതുകൊണ്ടാണ് പുറത്താക്കാത്തത്. പിണറായി വിജയന്റെയൊ എം. സ്വരാജിന്റെയൊ പടം വെച്ചാൽ വോട്ട് കിട്ടില്ല എന്നറിയാം. സ്വരാജിനെ കൊണ്ട് വി.എസിനെ ഒറ്റുകാരൻ എന്ന് വിളിപ്പിക്കുന്ന പിണറായിയാണ് യഥാർത്ഥ ഒറ്റുകാരനെന്ന് ജയശങ്കർ പറഞ്ഞു.

ചാടിക്കളിക്കെടാ കുഞ്ഞിരാമാന്ന് പറയുമ്പോൽ ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങനാണ് സ്വരാജ്. ഇത് കേൾക്കുമ്പോൾ ചിലർക്ക് രോമാഞ്ചമുണ്ടാകും. പക്ഷെ ഇതിനൊക്കെ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. എം. സ്വരാജിന്റെ അച്ഛൻ വള്ളിനിക്കറിട്ട് നടക്കുന്ന കാലത്ത് പാർടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന ആളാണ് വി.എസ്. ആ വിഎസിനെ പുറത്താക്കാൻ സ്വരാജ് വരുന്നത് അപഹാസ്യമാണെന്നും ജയശങ്കർ പറഞ്ഞു. കേരളത്തിലെ റോഡുകളിൽ ഇറങ്ങി നടന്നാൽ നാട്ടുകാർ സ്വരാജിന്റെ താടിക്ക് തട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

600 കൊഞ്ഞാണന്മാർ അകത്തും മൂന്ന് കോടി മനുഷ്യർ പുറത്തും നിൽക്കുകയാണ്. ഈ കൊഞ്ഞാണൻമാർ പാർട്ടിയെ തകർക്കുമെന്നും ജയശങ്കർ പറഞ്ഞു.

ചർച്ചയുടെ വീഡിയോ ചുവടെ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് വീഡിയോ കാണാം)

കടപ്പാട്: റിപ്പോർട്ടർ ടിവി