ഫൂട്പാത്തിലെ ഭീമന്‍ സ്ലാബ് തകര്‍ന്ന് യുവതികള്‍ ഭൂമിക്കടിയിലായി; വൈറല്‍ വീഡിയോ കാണാം

ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടയ്ക്ക് സ്ലാബ് തകര്ന്ന് ഭൂമിക്കടിയിലായ യുവതികളെ മിനിറ്റുകള്ക്കുള്ളില് രക്ഷപ്പെടുത്തി. തുര്ക്കിയിലെ ദിയാര്ബക്കിര് നഗരത്തില് ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില് കൂടി നടന്നുവരുന്ന രണ്ടു യുവതികള് സ്ലാബ് തകര്ന്ന് ഭൂമിക്കടിയില് പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നുവര് ശബ്ദം കേട്ട് ഓടിയെത്തി. മിനിറ്റുകള്ക്കുള്ളില് തന്നെ ഇവരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു.
 | 

ഫൂട്പാത്തിലെ ഭീമന്‍ സ്ലാബ് തകര്‍ന്ന് യുവതികള്‍ ഭൂമിക്കടിയിലായി; വൈറല്‍ വീഡിയോ കാണാം

ഇസ്താംബുള്‍: ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടയ്ക്ക് സ്ലാബ് തകര്‍ന്ന് ഭൂമിക്കടിയിലായ യുവതികളെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികള്‍ സ്ലാബ് തകര്‍ന്ന് ഭൂമിക്കടിയില്‍ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നുവര്‍ ശബ്ദം കേട്ട് ഓടിയെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇവരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു.

ഭാഗ്യവശാല്‍ രണ്ട് യുവതികള്‍ക്കും കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നിവരാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്ലാബിനടിയില്‍ അകപ്പെട്ടിരുന്നെങ്കില്‍ ഇരുവരും വലിയ പരിക്കുകള്‍ സംഭവിച്ചേനെ. അപകടത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം.