ഡിവൈഎഫ്‌ഐ നേതാവ് മോഡിയുടെ തന്തക്ക് വിളിക്കുന്ന വീഡിയോ വൈറലാകുന്നു

കെപി ശശികലയ്ക്കൊരു കമ്മ്യൂണിസ്റ്റ് മറുപടിയുമായി പിപി ദിവ്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്ത അല്ല ഇന്ത്യ ഉണ്ടാക്കിയത് എന്ന വിവാദ പ്രസ്താവന സോഷ്യൽ മീഡിയിൽ ചർച്ചയായിട്ട് ദിവസങ്ങളായി. എന്നാൽ കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നത്. ആർ.എസ്.എസ് സർക്കിളുകളിൽ വീഡിയോയ്ക്കെതിരേ വിമർശനങ്ങളാണ് ഉയർന്നു വരുന്നതെങ്കിൽ സിപിഎം വീഡിയോ ആഘോഷിക്കുകയാണ്.
 | 

ഡിവൈഎഫ്‌ഐ നേതാവ് മോഡിയുടെ തന്തക്ക് വിളിക്കുന്ന വീഡിയോ വൈറലാകുന്നു
കൊച്ചി: കെപി ശശികലയ്‌ക്കൊരു കമ്മ്യൂണിസ്റ്റ് മറുപടിയുമായി പിപി ദിവ്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്ത അല്ല ഇന്ത്യ ഉണ്ടാക്കിയത് എന്ന വിവാദ പ്രസ്താവന സോഷ്യൽ മീഡിയിൽ ചർച്ചയായിട്ട് ദിവസങ്ങളായി. എന്നാൽ കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നത്. ആർ.എസ്.എസ് സർക്കിളുകളിൽ വീഡിയോയ്‌ക്കെതിരേ വിമർശനങ്ങളാണ് ഉയർന്നു വരുന്നതെങ്കിൽ സിപിഎം വീഡിയോ ആഘോഷിക്കുകയാണ്.

പാലക്കാട് ആലൂരില്‍ ഡിവൈഎഫ്‌ഐയുടെ ശ്രുതിസംഗമത്തില്‍ ‘കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ദിവ്യം വിവാദ പരാമര്‍ശം നടത്തിയത്.  മാതൃഭൂമി ന്യൂസിന്റെ ആക്ഷേപ ഹാസ്യ പരിപാടിയായ ധിം തരികിടതോമിൽ വന്ന വീഡിയോ ആണ് സമൂഹ മാധ്യമത്തിലൂടെ വൈറൽ ആയിരിക്കുന്നത്. കണ്ണൂർ സ്വദേശിനയായി ദിവ്യ ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗവും സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹിയുമാണ്.

വീഡിയോ കാണാം. (ആപ്പില്‍ വായിക്കുന്നവര്‍ക്ക് വീഡിയോ ഗാലറിയില്‍ നിന്ന് ദൃശ്യങ്ങള്‍ കാണാം)