വിവാഹപ്പന്തലില്‍ പബ്ജി കളിച്ച് വരന്‍; വീഡിയോ

ചുറ്റും നില്ക്കുന്നവര് പബ്ജി കളിയുടെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നുണ്ടെങ്കിലും വരനു മാത്രം ഒരു കുലുക്കവുമില്ല.
 | 
വിവാഹപ്പന്തലില്‍ പബ്ജി കളിച്ച് വരന്‍; വീഡിയോ

പബ്ജി യുവാക്കളുടെ ഹരമായി മാറിയിട്ട് അധിക കാലമായിട്ടില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ മൊബൈല്‍ ഗെയിമിന്റെ അടിമകളായി ഒരു പറ്റം യുവാക്കളും സ്‌കൂള്‍ കുട്ടികളും മാറിയതോടെ പല സംസ്ഥാനങ്ങളും ഇതിന് നിരോധനം ഏര്‍പ്പെടുത്താന്‍ പോലും തീരുമാനിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് പബ്ജി ആരാധകരുടെ പക്ഷം. സ്വന്തം വിവാഹ ദിനത്തില്‍ പോലും പബ്ജി കളിക്കുന്ന വരന്റെ വീഡിയോയാണ് ഇതിന് ദൃഷ്ടാന്തം. വിവാഹപ്പന്തലില്‍ വധുവുമായി ഇരിക്കുന്ന വരന്റെ ശ്രദ്ധ മുഴുവന്‍ പബ്ജി കളിക്കുന്നതിലാണ്. പരിസരം മറന്നുള്ള കളി നോക്കി ദേഷ്യത്തോടെ ഇരിക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം. ചുറ്റും നില്‍ക്കുന്നവര്‍ പബ്ജി കളിയുടെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നുണ്ടെങ്കിലും വരനു മാത്രം ഒരു കുലുക്കവുമില്ല. ഇതിനിടയില്‍ ആരോ നീട്ടിയ സമ്മാനപ്പൊതി ഇയാള്‍ തട്ടിമാറ്റുകയും ചെയ്യുന്നുണ്ട്.

വീഡിയോ കാണാം

https://www.facebook.com/Ishare4/videos/579163512603324/?t=8