യൂണിലിവറിനെതിരെ സംഗീത ആൽബം; വീഡിയോ കാണാം

ഇന്റർനാഷണൽ കമ്പനിയായ യൂണിലിവറിനെതിരെ ഒരു സംഗീത ആൽബം. വർദ്ധിച്ചു വരുന്ന മലിനീകരണത്തിൽ നിന്നും കൊടൈക്കനാലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിനിയായ റാപ്പർ സോഫിയ അഷറഫാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്.
 | 
യൂണിലിവറിനെതിരെ സംഗീത ആൽബം; വീഡിയോ കാണാം

 

ഇന്റർനാഷണൽ കമ്പനിയായ യൂണിലിവറിനെതിരെ ഒരു സംഗീത ആൽബം. വർദ്ധിച്ചു വരുന്ന മലിനീകരണത്തിൽ നിന്നും കൊടൈക്കനാലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിനിയായ റാപ്പർ സോഫിയ അഷറഫാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. യൂണിലിവർ കമ്പനിയിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷാംശമടങ്ങിയ മെർക്കുറി കൊടൈക്കനാലിലെ ഹരിത ഭംഗിയെ നശിക്കുകയാണ്. ഇവിടുത്തെ ജോലിക്കാരെ ഉൾപ്പടെ വിഷാംശം ബാധിച്ചു തുടങ്ങിയെന്നും സോഫിയ പറയുന്നു. കമ്പനിക്ക് സമൂഹത്തോട് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് മ്യൂസിക് ആൽബം. യൂട്യൂബിൽ ഇന്നലെ പോസ്റ്റു ചെയ്ത വീഡിയോ വൈറലാകുകയാണ്.
വീഡിയോ കാണാം.