‘ഇത് അസൂയയില്‍ നിന്നുണ്ടായ പാട്ട്’; വൈറലായ ചായക്കടക്കാരന്‍ മോഡലിനെ വച്ചുള്ള ആല്‍ബത്തിനെതിരെ സോഷ്യല്‍ മീഡിയ

സോഷ്യല് മീഡിയയില് വൈറലായി മാറിയ ചായക്കടക്കാരന് മോഡലിനെ വച്ചുള്ള ആല്ബം പുറത്തിറങ്ങി. ചായ് വാല എന്ന പേരുമായി പുറത്തിറങ്ങിയ ഗാനം റാപ്പര്, ലില് മാഫിയ മുണ്ടീര് ആണ് പാടിയിരിക്കുന്നത്. എന്നാല് എല്ലാത്തവണയും അര്ഷാദിന് കിട്ടാറുള്ള ഇന്റര്നെറ്റ് സ്വീകാര്യത പുതിയ ആല്ബത്തിന്റെ ലഭിച്ചില്ല. പാട്ടിലെ വരികള് തീര്ത്തും മോശമാണെന്നും ആ പാവപ്പെട്ട യുവാവിനെ വെച്ച് തമാശ കളിക്കുകയാണ് സോഷ്യല് മീഡിയ പറയുന്നു.
 | 

‘ഇത് അസൂയയില്‍ നിന്നുണ്ടായ പാട്ട്’; വൈറലായ ചായക്കടക്കാരന്‍ മോഡലിനെ വച്ചുള്ള ആല്‍ബത്തിനെതിരെ സോഷ്യല്‍ മീഡിയ

കറാച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ചായക്കടക്കാരന്‍ മോഡലിനെ വച്ചുള്ള ആല്‍ബം പുറത്തിറങ്ങി. ചായ് വാല എന്ന പേരുമായി പുറത്തിറങ്ങിയ ഗാനം റാപ്പര്‍, ലില്‍ മാഫിയ മുണ്ടീര്‍ ആണ് പാടിയിരിക്കുന്നത്. എന്നാല്‍ എല്ലാത്തവണയും അര്‍ഷാദിന് കിട്ടാറുള്ള ഇന്റര്‍നെറ്റ് സ്വീകാര്യത പുതിയ ആല്‍ബത്തിന്റെ ലഭിച്ചില്ല. പാട്ടിലെ വരികള്‍ തീര്‍ത്തും മോശമാണെന്നും ആ പാവപ്പെട്ട യുവാവിനെ വെച്ച് തമാശ കളിക്കുകയാണ് സോഷ്യല്‍ മീഡിയ പറയുന്നു.

പാകിസ്ഥാനിലെ ഒരു ചായക്കടക്കാരന്റെ ഫോട്ടോ ഒരു പെണ്‍കുട്ടിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഒരൊറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ നീലക്കണ്ണുള്ള ആ പതിനെട്ടുകാരന്‍ പ്രശസ്തനായി. മോഡലിംഗ് കമ്പനികള്‍ അര്‍ഷാദ് എന്ന് പേരുള്ള സുന്ദരനെ കൊത്തിക്കൊണ്ടു പോകാന്‍ മത്സരിച്ചു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ വരെ അര്‍ഷാദ് ഖാനെ കുറിച്ച് വാചാലനായി

പുതിയ പാട്ടിനെ കുറിച്ചുള്ള ഓണ്‍ലൈന്‍ അഭിപ്രായങ്ങള്‍ ഇങ്ങനെയാണ്; ‘അസൂയയില്‍ നിന്നാണ് ഈ പാട്ട് ഉണ്ടായത്’ അത് പാവം ചായക്കടക്കാരാന് മനസിലാകുന്നില്ല. സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കാന്‍ യുവാവിനെ അവര്‍ ഉപയോഗിച്ചെന്നും. സെലിബ്രിറ്റി ജീവിതം ആസ്വിദിക്കാന്‍ ആ യുവാവിനെ അനുവദിക്കണം എന്നുമൊക്കെയാണ് ആല്‍ബത്തിന് താഴെ വന്ന കമന്റുകള്‍.

വീഡിയോ കാണാം