നിവിൻ ‘പതിവായ് അവളെ കാണാൻ പോകാറുണ്ട്’

നിവിൻ പോളി നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലെ രണ്ടാമത്തെ ഗാനമെത്തി. 'പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ' എന്നു തുടങ്ങുന്നതാണ് ഗാനം.
 | 

നിവിൻ ‘പതിവായ് അവളെ കാണാൻ പോകാറുണ്ട്’

നിവിൻ പോളി നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലെ രണ്ടാമത്തെ ഗാനമെത്തി. ‘പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ’ എന്നു തുടങ്ങുന്നതാണ് ഗാനം. പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന ഒരു ചുള്ളൻ ചെക്കനായാണ് നിവിൻ ചിത്രത്തിലെത്തുന്നതെന്ന് ഗാന രംഗങ്ങളിൽ നിന്നും വായിച്ചെടുക്കാം. ആലുവപ്പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രചാരം ലഭിച്ചിരുന്നു.

ശബരീഷ് വർമയുടെ വരികൾക്ക് ഈണം പകർന്നിരിയ്ക്കുന്നത് രാജേഷ് മുരുകേശനാണ്. ശബരീഷ് വർമയും രാജേഷ് മുരുകേശനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിൻ പോളിയ്ക്ക് പുറമെ അനുപമ പരമേശ്വരനും ഗാനരംഗത്ത് എത്തുന്നു. ആനന്ദ് സി. ചന്ദ്രനാണ് ക്യാമറ. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സ് നിർമിക്കുന്ന ചിത്രമാണ് പ്രേമം.

ഗാനം കാണാം.