മോളി കണ്ണമാലി റോക്ക്‌സ്

അഭിനേതാക്കൾ പാട്ടുകാരാകുന്നത് അടുത്തിടെ മലയാള സിനിമയിൽ കണ്ട് ശീലിച്ച കാര്യമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് മോളി കണ്ണമാലി. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിലാണ് 'കാലം കഥ പറയണ നേരം....' എന്ന് തുടങ്ങുന്ന ഗാനം മോളിയും ബിബി മാത്യുവും ചേർന്ന് ആലപിച്ചിരിക്കുന്നത്.
 | 
മോളി കണ്ണമാലി റോക്ക്‌സ്

 

അഭിനേതാക്കൾ പാട്ടുകാരാകുന്നത് അടുത്തിടെ മലയാള സിനിമയിൽ കണ്ട് ശീലിച്ച കാര്യമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് മോളി കണ്ണമാലി. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിലാണ് ‘കാലം കഥ പറയണ നേരം….’ എന്ന് തുടങ്ങുന്ന ഗാനം മോളിയും ബിബി മാത്യുവും ചേർന്ന് ആലപിച്ചിരിക്കുന്നത്.

നവാഗതനായ സാജൻ ജോണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സജി മോൻ ജനാർദ്ദനന്റെ വരികൾക്ക് ദ ഫോർ ഈണം നൽകിയിരിക്കുന്നു. നീരജ് മാധവ്, ശ്രീറാം രാമചന്ദ്രൻ, സീമ ജി. നായർ, വിവിയ ശാന്ത്, പൊന്നമ്മ ബാബു, ജോയ് മാത്യു, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. കേരള കഫേ, പുതിയ തീരങ്ങൾ, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് മോളി കണ്ണമാലി ശ്രദ്ധേയയായത്.