വ്യത്യസ്ത ഗെറ്റപ്പിൽ കമൽ ഹാസൻ; ഉത്തമ വില്ലനിലെ പ്രമോ ഗാനങ്ങൾ പുറത്തിറങ്ങി

പ്രേക്ഷകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം ഉത്തമ വില്ലനിലെ പ്രമോ ഗാനങ്ങൽ പുറത്തിറങ്ങി. ഇരനിയൻ, കാതലാം കടവുൾ മുന്നിൽ എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 | 

ഇരനിയൻ എന്ന ഗാന രംഗത്ത് തെയ്യം കലാകാരന്റെ രൂപത്തിലാണ് കമൽ ചുവടുവെയ്ക്കുന്നത്. കമലിനൊപ്പം പതിനഞ്ചോളം കലാകാരന്മാരും ഈ ഗാന രംഗത്തുണ്ട്. കാതലാം കടവുൾ മുന്നിൽ എന്ന് തുടങ്ങുന്ന ഗാനത്തിൽ കമലിനൊപ്പം നാസർ, പൂജ എന്നിവരും ചുവടു വെയ്ക്കുന്നു. ഈ ഗാനം രചിച്ചിരിക്കുന്നത് കമൽ ഹാസൻ തന്നെയാണ്.

കമൽ ഹാസന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ഗാനങ്ങൾ പുറത്തുവിട്ടത്. ചിത്രം ഏപ്രിൽ 2ന് തീയറ്ററുകളിൽ എത്തും.

ഗാനങ്ങൾ കാണാം.