പോൾ വാക്കറിന്റെ സ്മരണയിൽ ‘സി യു എഗൈൻ’ പുറത്തിറങ്ങി

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7. പോൾ വാക്കറിന്റെ അവസാന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോളിന്റെ സ്മരണയിൽ 'സി യു എഗൈൻ' എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ടീം.
 | 

പോൾ വാക്കറിന്റെ സ്മരണയിൽ ‘സി യു എഗൈൻ’ പുറത്തിറങ്ങി

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7. പോൾ വാക്കറിന്റെ അവസാന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോളിന്റെ സ്മരണയിൽ ‘സി യു എഗൈൻ’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ടീം. വിസ് ഖലീഫയും ചാർളിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ഫ്യൂരിയസ് 7ലെയാണ്. കഴിഞ്ഞ മാസം ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങിയിരുന്നുവെങ്കിവും വീഡിയോ ഇപ്പോഴാണ് പുറത്തിറങ്ങുന്നത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരിസിലെ ആദ്യ ഭാഗം മുതലുള്ള പോൾവാക്കറെ ഗാനത്തിന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നടൻ വിൻ ഡീസൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എഫ്.ബിയിലൂടെ മാത്രം 4.7 കോടിയാളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോ കാണാം.