പതാക ഉയർത്തുന്നതിനെ ചൊല്ലി തർക്കം: വനിതാ നേതാവ് ജില്ലാ പ്രസിഡന്റിനെ കൈകാര്യം ചെയ്തു

ആന്ധ്രാപ്രദേശിലെ കരിംനഗറിൽ വൈസ്.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ സ്വാതന്ത്ര്യ ദിനാഘോഷം കയ്യാങ്കളിയിൽ സമാപിച്ചു. പാർട്ടി കരിംനഗർ ഘടകത്തിൽ ദേശീയ പതാക ഉയർത്തുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. വെഎസ്ആർകോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ദേശിയ പതാക ഉയർത്തിയതിന് ശേഷമായിരുന്നു കയ്യാങ്കളിക്ക് തുടക്കം. സ്ഥലത്തെ മഹിളാ വിങ്ങ് വനിത നേതാവ് കരിംനഗർ ജില്ലാ പ്രസിഡന്റിന്റെ തലയ്ക്ക് ചെരുപ്പുകൊണ്ട് അടിച്ചു കയ്യാങ്കളിക്ക് തുടക്കമിട്ടു.
 | 

ആന്ധ്രാപ്രദേശിലെ കരിംനഗറിൽ വൈസ്.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ സ്വാതന്ത്ര്യ ദിനാഘോഷം കയ്യാങ്കളിയിൽ സമാപിച്ചു. പാർട്ടി കരിംനഗർ ഘടകത്തിൽ ദേശീയ പതാക ഉയർത്തുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. വെഎസ്ആർകോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ദേശിയ പതാക ഉയർത്തിയതിന് ശേഷമായിരുന്നു കയ്യാങ്കളിക്ക് തുടക്കം. സ്ഥലത്തെ മഹിളാ വിങ്ങ് വനിത നേതാവ് കരിംനഗർ ജില്ലാ പ്രസിഡന്റിന്റെ തലയ്ക്ക് ചെരുപ്പുകൊണ്ട് അടിച്ചു കയ്യാങ്കളിക്ക് തുടക്കമിട്ടു. ആദ്യം ഒരു നിമിഷം തരിച്ചു നിന്നുവെങ്കിലും ജില്ലാ പ്രസിഡന്റ് തടയാൻ ശ്രമിച്ചു. എന്നാൽ വനിതാ നേതാവ് കത്തിക്കയറുകയായിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു കൊണ്ട് സ്വാതന്ത്ര്യദിനത്തെ വാർത്താ പ്രാധാന്യമുള്ളതാക്കി.