‘ആട് ഒരു ഭീകര ജീവിയാണ്’ ട്രെയ്‌ലർ പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ.
 | 

ജയസൂര്യ നായകനാകുന്ന ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ആട് ഒരു പ്രധാന കഥാപാത്രം തന്നെയാണ്. സണ്ണി വെയ്ൻ, വിനായകൻ, രഞ്ജി പണിക്കർ, വിജയ് ബാബു, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ചമ്പൻ വിനോദ് ജോസ്, ബിജുക്കുട്ടൻ, സാന്ദ്ര തോമസ്, ശ്രിന്ദ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഷാൻ റഹ്മാനാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.