ശാലിന് അഭിനയം മാത്രമല്ല, സംവിധാനവും വഴങ്ങും

ടെലിവിഷൻ സീരിയലുകളിലൂടെ ബാലതാരമായി എത്തി നടിയായി മാറിയ ശാലിന് അഭിനയം മാത്രമല്ല, സംവിധാനവും വഴങ്ങും. ശാലിൻ സംവിധായികയുടെ കുപ്പായമണിഞ്ഞ ആദ്യ ഷോർട്ട് ഫിലിം 'റെവലേഷന്' യൂട്യൂബിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.
 | 

ശാലിന് അഭിനയം മാത്രമല്ല, സംവിധാനവും വഴങ്ങും

ടെലിവിഷൻ സീരിയലുകളിലൂടെ ബാലതാരമായി എത്തി നടിയായി മാറിയ ശാലിന് അഭിനയം മാത്രമല്ല, സംവിധാനവും വഴങ്ങും. ശാലിൻ സംവിധായികയുടെ കുപ്പായമണിഞ്ഞ ആദ്യ ഷോർട്ട് ഫിലിം ‘റെവലേഷന്’ യൂട്യൂബിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പോസ്റ്റു ചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ അയ്യായിരത്തിലധിം പേർ ഷോർട്ട് ഫിലിം യൂട്യൂബിൽ കണ്ടു. സസ്‌പെൻസ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഹ്രസ്വ ചിത്രമാണ് റെവലേഷൻ.

മാണിക്യക്കല്ല്, വിശുദ്ധൻ, മല്ലു സിങ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലിൻ തന്റെ ഇഷ്ട മേഖലയായ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ്.

ഷോർട്ട് ഫിലിം കാണാം.