ഡബിൾ ബാരൽ സോങ് ടീസർ

ആമേന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഡബിൾ ബാരലിന്റെ സോങ് ടീസറെത്തി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷ ഷെർവാണി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.
 | 

ആമേന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഡബിൾ ബാരലിന്റെ സോങ് ടീസറെത്തി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷ ഷെർവാണി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിനെ കൂടാതെ ആര്യ, ഇന്ദ്രജിത്ത്, ആസിഫലി, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെർവാണി എന്നിങ്ങനെ വൻതാരയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. അടിയില്ല വെടിമാത്രം എന്നാണ് മലയാളത്തിലെ ആദ്യ ഗ്യാംഗ്സ്റ്റർ സ്പൂഫ് സിനിമയായ ഡബിൾ ബാരലിന്റെ ടാഗ് ലൈൻ.

മലയാളത്തിൽ ആദ്യമായി റെഡ് ഡ്രാഗൺ ക്യാമറയിൽ ചിത്രീകരിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഡബിൾ ബാരലിനുണ്ട്. പ്രശാന്ത് പിള്ളയുടേതാണ് ഈണം. അഭിനന്ദൻ രാമാനുജനാണ് ക്യാമറ. പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസും ലിജോ ജോസ് പെല്ലിശേരിയും ചേർന്നാണ് ഡബിൾ ബാരൽ നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ.