‘എന്ന് നിന്റെ മൊയ്തീൻ’ ആദ്യ ടീസർ

പൃഥ്വിരാജും പാർവതി മേനോനും ജോഡികളായെത്തുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ്.
 | 

പൃഥ്വിരാജും പാർവതി മേനോനും ജോഡികളായെത്തുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്‌കാരമാണ്.

മലബാറിൽ കോളിളക്കം സൃഷ്ടിച്ച മുക്കത്ത് സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും, രാഷ്ട്രീയസാമൂഹ്യ മേഖലകളിൽ സജീവമായിരുന്ന മുക്കത്തെ ഹിന്ദു പ്രമാണി കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമായുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ഈ സംഭവകഥ ‘ജലം കൊണ്ട് മുറിവേറ്റവൾ’ എന്ന ഡോക്യുമെന്റിലൂടെ വിമൽ പ്രേക്ഷകരിലെത്തിച്ചിരുന്നു.

ബാല, സായ്കുമാർ, ഇന്ദ്രൻസ്, ശശികുമാർ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ജോമോൻ ടി ജോൺ ആണ് ക്യാമറ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനും രമേഷ് നാരായണനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ടീസർ കാണാം.