എന്നും എപ്പോഴും രണ്ടാം ടീസർ

മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും മഞ്ജുവും ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും 27ന് തിയറ്ററുകളിലെത്തും.
 | 

മോഹൻലാൽ വിനീത് പിള്ള എന്ന മാധ്യമപ്രവർത്തകനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപ എന്ന അഭിഭാഷകയായാണ് മഞ്ജു എത്തുന്നത്. ഇന്നസെന്റ്, ലെന, റീനു മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സത്യൻ അന്തിക്കാടിന്റെ പതിവ് ചിത്രങ്ങൾ പോലെ എന്നും എപ്പോഴും ഒരു കുടുംബ ചിത്രമാണെന്നാണ് റിപ്പോർട്ട്. രഞ്ജൻ പ്രമോദാണ് തിരക്കഥയൊരുക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.