മമ്മൂട്ടി നായകനായ ഫയർമാന്റെ ടീസർ പുറത്തിറങ്ങി

Fireman On a Mission Starring :: Mammootty,Unni Mukundan,Nyla Usha Direction :: Deepu Karunakaran Production :: Milan Jaleel Distribution :: Ullattil Visual Media Music :: Rahul Raj Official Facebook Page :: https://www.facebook.com/FiremanMalyalamMovie
 | 

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഫയർമാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദീപു കരുണാകരൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിജയ് എന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന പ്രത്യേകതയും ഫയർമാനുണ്ട്. നൈല ഉഷയാണ് നായിക.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സലിംകുമാർ, സാദിഖ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ക്രേസി ഗോപാലൻ, തേജാഭായി എന്നീ ചിത്രങ്ങൾ ശേഷം ദീപു ഒരുക്കുന്ന ചിത്രമാണിത്. സംഗീതം: രാഹുൽ രാജ്.

ഫെബ്രുവരി ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.