‘ഹി നെയിംഡ് മീ മലാല’ ട്രെയ്‌ലർ

'ഹി നെയിംഡ് മീ മലാല' എന്ന ഫീച്ചർ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. 2014ലെ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതം പറയുന്ന സിനിമയാണിത്.
 | 
‘ഹി നെയിംഡ് മീ മലാല’ ട്രെയ്‌ലർ

 

‘ഹി നെയിംഡ് മീ മലാല’ എന്ന ഫീച്ചർ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. 2014ലെ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതം പറയുന്ന സിനിമയാണിത്. ഫോക്‌സ് സെർച്ച്‌ലൈറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ഓസ്‌കർ ജേതാവ് ഡേവിസ് ഗൂഗൻഹൈം ആണ് ചിത്രമൊരുക്കുന്നത്. 45 ഭാഷകളിലായി 171 രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് നാഷണൽ ജ്യോഗ്രഫിക് ചാനൽ പദ്ധതിയിടുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശിപ്പിക്കും.

2012 ഒക്ടോബറിൽ പാകിസ്ഥാനിലെ സ്‌കൂളിൽ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് തെഹ്‌രീഖ്-ഇതാലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് മലാലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്കും പരിക്കേറ്റു.

പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മലാലയുടെ പ്രവർത്തനങ്ങളാണ് താലിബാന്റെ വിരോധത്തിന് കാരണമായത്. സാരമായി പരിക്കേറ്റതിനെ തുടർന്ന് പാകിസ്ഥാനിലും തുടർന്ന് യുകെയിലും മലാലയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭിച്ചു. വധഭീഷണി ഉള്ളതിനാൽ ഇപ്പോൾ മലാലയും കുടുംബവും യുകെയിലാണ് താമസം. 2014 ലാണ് ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായി സമാധാനത്തിനുള്ള പുരസ്‌കാരം മലാല ഏറ്റുവാങ്ങിയത്.

ട്രെയ്‌ലർ കാണാം.