‘ഇവിടെ’ ട്രെയിലറെത്തി

പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ഇവിടെയുടെ ട്രെയിലർ പുറത്തിറങ്ങി. ശ്യാമപ്രസാദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്.
 | 

‘ഇവിടെ’ ട്രെയിലറെത്തി

പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ഇവിടെയുടെ ട്രെയിലർ പുറത്തിറങ്ങി. ശ്യാമപ്രസാദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. അമേരിക്കയിലെ അത്‌ലാന്റയിലാണ് ഇവിടെയുടെ ചിത്രീകരണം പൂർണ്ണമായും നടന്നത്. പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.

അത്‌ലാന്റയിലെ ഐ.ടി പ്രൊഫഷലുകൾക്കിടയിൽ നടക്കുന്ന ഒരു കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയം. കൊലയാളിയെ പിടികൂടാൻ എത്തുന്ന ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജിന്്. മലയാളത്തിൽ നിന്നും വളരെ കുറച്ചു താരങ്ങൾ മാത്രമേ ചിത്രത്തിൽ അഭിനയിക്കുന്നുള്ളു. അജയൻ വേണുഗോപാൽ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും ഹോളിവുഡ് പ്രവർത്തകരാണ് അണിനിരക്കുന്നത്. ധാർമിക് ഫിലിംസിന്റെ ബാനറിൽ എസ്. സജികുമാർ നിർമ്മിക്കുന്ന ചിത്രം ഈ മാസം 29ന് തീയറ്ററിലെത്തും.

ട്രെയിലർ കാണാം.