കിസ് ഇൻ ദ സ്ട്രീറ്റ്: ടീസർ വീഡിയോ പുറത്തിറങ്ങി

സദാചാര ഗുണ്ടായിസത്തിനെതിരെ ഡിസംബർ ഏഴിന് കോഴിക്കോട് നടക്കുന്ന കിസ് ഇൻ ദ സ്ട്രീറ്റിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തിറങ്ങി. 24 സെക്കന്റ് ദൈർഘ്യമുള്ള ടീസർ പരിപാടിയുടെ മാധ്യമ വിഭാഗമാണ് തയ്യാറാക്കിയത്. ഏഴിന് വൈകുന്നേരം നാല് മണിക്കാണ് കിസ് ഇൻ ദ സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.
 | 

കോഴിക്കോട്:

കൊച്ചിയിൽ നടത്തിയ ചുംബന സംഗമത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ചെന്നൈ, ഹൈദരബാദ്, ഡൽഹി, പോണ്ടിച്ചേരി, കൊൽക്കത്ത എന്നിവിടങ്ങളിലും പരിപാടി നടന്നിരുന്നു. 22-നോ 29-നോ ബംഗളൂരിലും പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കൊട്ടെ ഡൗൺ ടൗൺ കോഫിഷോപ്പ് യുവമോർച്ച പ്രവർത്തകർ അടിച്ചു തകർത്തതിന്റെ പ്രതിഷേധമായാണ് പരിപാടി സംഘടിക്കുന്നത്.