ലാലിസത്തിന്റെ പ്രൊമോ വീഡിയോ

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാൻഡായ ലാലിസത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. മോഹൻലാൽ പാടിയ 'പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്...' എന്ന ഗാനമാണ് പ്രൊമോയിൽ ഉൽപ്പെടുത്തിയിരിക്കുന്നത്. വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രിയദർശനാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളാണ് ലാലിസം ബാൻഡ് അവതരിപ്പിക്കുക. ഫെബ്രുവരിയിലാണ് ബാൻഡിന്റെ ആദ്യ ഷോ.
 | 

കൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാൻഡായ ലാലിസത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. മോഹൻലാൽ പാടിയ ‘പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്…’ എന്ന ഗാനമാണ് പ്രൊമോയിൽ ഉൽപ്പെടുത്തിയിരിക്കുന്നത്.  വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രിയദർശനാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളാണ് ലാലിസം ബാൻഡ് അവതരിപ്പിക്കുക. ഫെബ്രുവരിയിലാണ് ബാൻഡിന്റെ ആദ്യ ഷോ.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിപാടികളുമായാണ് ‘ലാലിസ’വുമായി മോഹൻലാലും സംഘവും ലോകമെങ്ങും സഞ്ചരിക്കുക. സംവിധായകരായ പ്രിയദർശൻ, ടി.കെ. രാജീവ് കുമാർ എന്നിവർ ബാൻഡിന്റെ ദൃശ്യവിഭാഗമൊരുക്കും. സംഗീത സംവിധായകൻ രതീഷ് വേഗയും സംഘവുമാണ് മോഹൻലാലിന്റെ ബാൻഡിലെ അംഗങ്ങൾ. രതീഷ് വേഗയുടെ സഹായിയായ കിച്ചു, അഭിഷേക്, ബ്രൂസ്, നിഖിൽ വിനു, അങ്കിത എന്നിവരും ബാൻഡിലുണ്ട്.

വീഡിയോ മെനുവിൽ നിന്നും പ്രൊമോ കാണാം.