‘ലൈഫ് ഓഫ് ജോസൂട്ടി’ ട്രെയിലർ

ജീത്തു ജോസഫിന്റെ 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ദിലീപ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഓട്ടോബയോഗ്രഫി എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. രചന നാരായണൻകുട്ടി, ജ്യോതി കൃഷ്ണ എന്നിവരാണ് നായികമാർ.
 | 

ജീത്തു ജോസഫിന്റെ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ദിലീപ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഓട്ടോബയോഗ്രഫി എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. രചന നാരായണൻകുട്ടി, ജ്യോതി കൃഷ്ണ എന്നിവരാണ് നായികമാർ.

അപ്രതീക്ഷിത ട്വിസ്റ്റുകളോ സസ്‌പെൻസോ ഒന്നുമില്ലാത്ത ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സുരാജ് വെഞ്ഞാറമൂട്, സുനിൽ സുഖദ, ജോജു, ചെമ്പൻ വിനോദ്, ധർമ്മജൻ, സാജു നവോദയ, വിജയകുമാരി, രശ്മി, കൃഷ്ണപ്രഭ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലും രണ്ടാമത്തെ ഷെഡ്യൂൾ ന്യൂസിലൻഡിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കമൽഹാസനെ നായകനാക്കി ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥി വേഷത്തിൽ തെന്നിന്ത്യൻ താരം നയൻതാരയും എത്തുന്നുണ്ടെന്നാണ് സൂചന.

ട്രെയിലർ കാണാം.