ആസിഫ് അലിയുടെ നിർണ്ണായകം; മേക്കിങ് വീഡിയോ കാണാം

ആസിഫ് അലി നായകനാകുന്ന വി.കെ പ്രകാശ് ചിത്രം നിർണ്ണായകത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം ബോബിയും സഞ്ജയും തിരക്കഥയെഴുതുന്ന ചിത്രമാണ് നിർണ്ണായകം. പ്രേം പ്രകാശും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 | 

ആസിഫ് അലിയുടെ നിർണ്ണായകം; മേക്കിങ് വീഡിയോ കാണാം

ആസിഫ് അലി നായകനാകുന്ന വി.കെ പ്രകാശ് ചിത്രം നിർണ്ണായകത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം ബോബിയും സഞ്ജയും തിരക്കഥയെഴുതുന്ന ചിത്രമാണ് നിർണ്ണായകം. പ്രേം പ്രകാശും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ ഒരു പ്രധാന വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മാളവിക മോഹനാണ്് നായിക. സിദ്ദിഖ്, നെടുമുടി വേണു, പ്രകാശ് ബാരെ, ശങ്കർ രാമകൃഷ്ണൻ, മുകുന്ദൻ, സുധീർ കരമന, അശോകൻ, കുഞ്ചൻ, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വീഡിയോ കാണാം.