മറഡോണ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു; റിലീസിംഗ് ടീസര്‍ പുറത്തിറക്കി

ടോവീനോ തോമസ് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന മറഡോണ പ്രേക്ഷകര് ഏറ്റെടുക്കുന്നു. ഇന്ന് റിലീസ് ചെയ്തിരിക്കുന്ന ചിത്രം ബോക്സോഫീസില് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ മൂര്ത്തിയാണ്.
 | 

മറഡോണ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു; റിലീസിംഗ് ടീസര്‍ പുറത്തിറക്കി

കൊച്ചി: ടോവീനോ തോമസ് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന മറഡോണ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. ഇന്ന് റിലീസ് ചെയ്തിരിക്കുന്ന ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ മൂര്‍ത്തിയാണ്.

റിലീസിന് പിന്നാലെ പുതിയ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പുതുമുഖം ശരണ്യയാണ് ചിത്രത്തിലെ നായിക. ടോവിനോ തോമസിനെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

ടീസര്‍ കാണാം.