അനുഷ്‌കാ ശർമ്മയുടെ എൻ.എച്ച് 10ന്റെ ട്രെയിലർ

ബോളിവുഡിന്റെ പ്രിയ നായിക അനുഷ്ക ശർമയുടെ ഏറ്റവും പുതിയ ചിത്രം എൻ.എച്ച് 10ന്റെ ട്രെയിലർ പുറത്തിറങ്ങി.
 | 

 

ബോളിവുഡിന്റെ പ്രിയ നായിക അനുഷ്‌ക ശർമയുടെ ഏറ്റവും പുതിയ ചിത്രം എൻ.എച്ച് 10ന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ പുറത്തിറക്കുന്നതിനായി മുംബൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. ട്രെയിലറിന് യൂ ട്യൂബിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇതുവരെ 31 ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടത്.

ആമിർ ഖാൻ നായകനായ പി.കെയുടെ ഉജ്വല വിജയത്തിന് ശേഷം വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ വേഷമാണ് എൻ.എച്ച് 10ൽ അനുഷ്‌ക കൈകാര്യം ചെയ്യുന്നത്. നായക പ്രാധാന്യമുള്ള ഒരു കഥയാണ് ചിത്രം പറയുന്നത്. അനുഷ്‌കയുടെ അഭിനയ പാടവം തെളിയിക്കുന്ന ഒരു ചിത്രം കൂടിയാകും ഇതെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. നവദീപ് സിങ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നീൽ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ച് 6ന് സിനിമ തിയേറ്ററുകളിലെത്തും.