ഷട്ടറിന്റെ തമിഴ് പതിപ്പായ നൈറ്റ് ഷോയുടെ ട്രെയ്‌ലർ

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ഷട്ടർ സിനിമയുടെ തമിഴ് പതിപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നൈറ്റ് ഷോ എന്നാണ് ചിത്രത്തിന്റെ പേര്. എഡിറ്ററായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷട്ടറിൽ ലാൽ അവതരിപ്പിച്ച കഥാപാത്രത്തെ സത്യരാജാണ് അവതരിപ്പിക്കുന്നത്. മലയാളിയായ അനുമോളാണ് സജിത മഠത്തിൽ അഭിനയിച്ച് ശ്രദ്ധേയമാക്കിയ വേഷത്തിലെത്തുന്നത്.
 | 

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ഷട്ടർ സിനിമയുടെ തമിഴ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നൈറ്റ് ഷോ എന്നാണ് ചിത്രത്തിന്റെ പേര്. എഡിറ്ററായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷട്ടറിൽ ലാൽ അവതരിപ്പിച്ച കഥാപാത്രത്തെ സത്യരാജാണ് അവതരിപ്പിക്കുന്നത്. മലയാളിയായ അനുമോളാണ് സജിത മഠത്തിൽ അഭിനയിച്ച് ശ്രദ്ധേയമാക്കിയ വേഷത്തിലെത്തുന്നത്. സംവിധായകൻ എ.എൽ. വിജയ് ആണ് ചിത്രം നിർമിക്കുന്നത്. സച്ചിൻ കെ ദേഖർ, സൊണാലി കുൽക്കർണി, പ്രകാശ് ബാര എന്നിവരും ചിത്രത്തിലുണ്ട്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ നിരവധി പുരസ്‌കാരങ്ങളും പ്രശംസകളും പിടിച്ച് പറ്റിയിരുന്നു.

ട്രെയ്‌ലർ കാണാം.