ആരാധകര്‍ക്ക് സര്‍പ്രൈസായി ഒടിയന്റെ പുതിയ ടീസര്‍

ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്ലാല് ചിത്രമാണ് ഒടിയന്. യാതൊരു മുന്നറിയിപ്പും നല്കാതെ ചിത്രത്തിന്റെ പുതിയ ടീസര് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. മൂന്ന് മിനുട്ട് ദൈര്ഘ്യമുള്ള ടീസര് മോഹന്ലാലിന്റെ വേഷത്തെക്കുറിച്ച് സൂചനകളൊന്നും നല്കുന്നില്ല. മോഹന്ലാല് തെരുവിലൂടെ നടക്കുന്നതാണ് ടീസര്.
 | 

ആരാധകര്‍ക്ക് സര്‍പ്രൈസായി ഒടിയന്റെ പുതിയ ടീസര്‍

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. യാതൊരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ മോഹന്‍ലാലിന്റെ വേഷത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കുന്നില്ല. മോഹന്‍ലാല്‍ തെരുവിലൂടെ നടക്കുന്നതാണ് ടീസര്‍.

വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

ടീസര്‍ കാണാം.