പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഐയുടെ ട്രെയിലർ എത്തി

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം ഐയുടെ ട്രെയിലറെത്തി. സോഷ്യൽ മീഡിയകളിൽ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബിലിട്ട് മണിക്കൂറുകൾക്കുള്ളിൽ 541,972 പേരാണ് ട്രെയിലർ കണ്ടത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ദൃശ്യങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്.
 | 

കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായ നടനാണ് വിക്രമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഹോളിവുഡ് ചിത്രത്തെ അനുസ്മരിക്കുന്ന ലൊക്കേഷനുകളും സ്റ്റണ്ടുകളുമാണ് ചിത്രത്തിൽ. വിക്രമും ആമി ജാക്‌സണുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. വിക്രമിന്റെ വ്യത്യസ്തമായ ഗെറ്റപ്പ്, മനോഹരമായ ഗാനരംഗങ്ങൾ എന്നിവ ഐയുടെ സവിശേഷതയാണ്.

അന്യൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ. വി.രവിചന്ദ്രനാണ് നിർമ്മാണം. മലയാളിതാരം സുരേഷ് ഗോപിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉപൻ പട്ടേൽ, സന്താനം,മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ. എ.ആർ റഹ്മാന്റേതാണ് സംഗീതം.

ജനുവരി ഒൻപതിന് ചിത്രം തീയറ്ററുകളിൽ എത്തും.