ഐശ്വര്യ റായിയുടെ തിരിച്ചു വരവ് ചിത്രം ജസ്ബയുടെ ട്രെയിലർ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പ്രധാന വേഷത്തിലെത്തുന്ന ജസ്ബയുടെ ട്രെയിലർ പുറത്തിറങ്ങി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാനാണ് ഐശ്വര്യയുടെ നായകൻ.
 | 

ഐശ്വര്യ റായിയുടെ തിരിച്ചു വരവ് ചിത്രം ജസ്ബയുടെ ട്രെയിലർ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പ്രധാന വേഷത്തിലെത്തുന്ന ജസ്ബയുടെ ട്രെയിലർ പുറത്തിറങ്ങി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാനാണ് ഐശ്വര്യയുടെ നായകൻ. സസ്‌പെൻഷനിലായ പോലീസ് കോൺസ്റ്റബിളായാണ് ഇർഫാൻ ചിത്രത്തിലെത്തുന്നത്. അഭിഭാഷകയായി ആഷും എത്തുന്നു.

ശബാന ആസ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇർഫാൻ ഖാന്റെ അമ്മയായാണ് ശബാന എത്തുന്നത്. ജാക്കി ഷ്രോഫ്, അതുൽ കുൽക്കർണി, ജോൺ അബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്. ഒക്ടോബർ 9ന് ചിത്രം തീയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.