‘പികു’ ട്രെയിലറെത്തി

ബിഗ് ബി അമിതാഭ് ബച്ചനും ദീപിക പദുക്കോണും അച്ഛനും മകളുമായി അഭിനയിക്കുന്ന ചിത്രം പികുവിന്റെ ട്രെയിലർ പുറത്തിറങ്ങി.
 | 

ബിഗ് ബി അമിതാഭ് ബച്ചനും ദീപിക പദുക്കോണും അച്ഛനും മകളുമായി അഭിനയിക്കുന്ന ചിത്രം പികുവിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷൂജിത് സിർക്കാർ സംവിധാനം ചെയ്ത ചിത്രത്തിൽ ബംഗാളി ആർക്കിറ്റെക്ടായ പികു എന്ന ടൈറ്റിൽ വേഷത്തിലാണ് ദീപിക എത്തുന്നത്. ഇർഫാൻ ഖാൻ, മൗഷുമി ചാറ്റർജി, ജിഷു സെൻഗുപ്ത എന്നിവരാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ കോമഡി ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പികു മെയ് എട്ടിന് തിയേറ്ററുകളിലെത്തും.