ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലർ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജുവൽ മേരിയാണ് നായിക.
 | 

ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജുവൽ മേരിയാണ് നായിക. ഗ്രാന്റേ ഫിലിം കോർപ്പറേഷൻസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആക്ഷേപ ഹാസ്യം പശ്ചാത്തലമായ ചിത്രത്തിൽ ജോയ് മാത്യു, നന്ദു, സുനിൽ സുഖദ, എന്നിവർക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.എസ്. റഫീക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീൽ ഡി കുഞ്ഞയാണ്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്