ചലനം: ബോഡി-മൈൻഡ് വർക്ക്‌ഷോപ്പ് 28ന്

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരൻമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോഡി, മൈൻഡ് വർക്ക്ഷോപ്പ് 28 ന് ആരംഭിക്കും. എടപ്പള്ളി കേരളാ മ്യൂസിയത്തിൽ നടക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടുനിൽക്കും. സിനിമാ, നാടകം, നൃത്തം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്.
 


കൊച്ചി:
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരൻമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോഡി, മൈൻഡ് വർക്ക്‌ഷോപ്പ് 28 ന് ആരംഭിക്കും. എടപ്പള്ളി കേരളാ മ്യൂസിയത്തിൽ നടക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടുനിൽക്കും. സിനിമാ, നാടകം, നൃത്തം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്.

സിനിമാ സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹൻദാസ്, നർത്തകിയായ മേതിൽ ദേവിക, തിരക്കാഥാകൃത്തും നാടക രചയിതാവുമായ ഗോപൻ ചിദംബരം, നാടക കലാകാരൻമാരായ രമേഷ് വർമ്മ, ചന്ദ്രഹാസൻ, മനശാസ്ത്ര വിദഗ്ദ്ധനായ ഡോ.സുബ്രമണ്യൻ, നാട്യ വ്യായാമ വിദഗ്ദയായ ദീതാ മാത്തൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ശരീരവും മനസും കലയും തമ്മിലുള്ള പാരസ്പര്യത്തെ മനസിലാക്കാൻ സഹായിക്കുന്ന പരിശീലന പദ്ധതിയാണ് വർക്ക്‌ഷോപ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. നാടക, സിനിമാ പ്രവർത്തകരായ വിജയകുമാർ, സുർജിത്ത് ഗോപിനാഥ്, സുജിത്ത് ശങ്കർ എന്നിവരാണ് ക്യാമ്പ് ഡയറക്ടർമാർ. വർക്ക്‌ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ 8281722405 എന്ന നമ്പറിൽ വിളിക്കുക.