നാഷണൽ ഗെയിംസിന് ഹരിഹരന്റെ ഗാനം

തിരുവനന്തപുരത്ത് 2015 ജനുവരി 31-ന് തുടക്കം കുറിക്കുന്ന 35-ാമത് നാഷണൽ ഗെയിംസിന്റെ തീം ഗാനത്തിനാണ് ഹരിഹരൻ സംഗീതം നൽകുന്നു. ഹിന്ദിയിലുള്ള ഗാനത്തിന്റെ വരികളെഴുതുന്നത് ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ്.
 

തിരുവനന്തപുരത്ത് 2015 ജനുവരി 31-ന് തുടക്കം കുറിക്കുന്ന 35-ാമത് നാഷണൽ ഗെയിംസിന്റെ തീം ഗാനത്തിനാണ് ഹരിഹരൻ സംഗീതം നൽകുന്നു. ഹിന്ദിയിലുള്ള ഗാനത്തിന്റെ വരികളെഴുതുന്നത് ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ്. ഗെയിംസിന്റെ ആവേശം കേൾവിക്കാരിലേയ്ക്കും എത്തിക്കുന്ന രീതിയിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ വെച്ചാകും ഗാനം പുറത്തിറക്കുക.

യുവജനങ്ങളെ ഏറെ പ്രതീക്ഷയോടെയാണു രാഷ്ട്രം കാണുന്നതെന്നും മനസ്സർപ്പിച്ചു കളിക്കുക വഴി ജീവിതത്തെ തന്നെ ഉയരങ്ങളിലെത്തിക്കാമെന്നും ആഹ്വാനം ചെയ്യുന്ന ഗാനം കളിയിൽ തോൽവിയും ജയവുമല്ല മുഖ്യമെന്നും ഓർമ്മപ്പെടുത്തുന്നു. ദേശീയോദ്ഗ്രഥനവും കായികക്ഷമതയുമാണു ഗാനത്തിന്റെ കാതൽ. ജാവേദ് അക്തർ രചിച്ചിരിക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള തീം ഗാനം യേശുദാസ്, ശ്രേയ ഘോഷൽ, സലിം മർച്ചന്റ്, ശ്രുതിഹാസൻ എന്നിവർക്കൊപ്പം ഹരിഹരനും ചേർന്നാണ് ആലപിക്കുന്നത്.