വയലാർ പുരസ്‌കാരം കെ.ആർ മീരയ്ക്ക്

വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം കെ.ആർ മീരയ്ക്ക്. മീരയുടെ 'ആരാച്ചാർ' എന്ന നോവലിനാണ് പുരസ്കാരം. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
 

തിരുവനന്തപുരം:  ഇക്കൊല്ലത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയ്ക്ക്. മീരയുടെ ‘ആരാച്ചാർ’ എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആവേ മരിയ എന്ന ചെറുകഥക്ക് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2013ലെ ഓടക്കുഴൽ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിൻ, മീരാസാധു, എന്നിവയാണ് മീരയുടെ മറ്റു പ്രധാന കൃതികളാണ്.

കവി വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം 1977ലാണ് ആരംഭിച്ചത്. മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണിത്. 2013 ൽ പ്രഭാ വർമ്മയ്ക്കായിരുന്നു പുരസ്‌കാരം.