വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് പിങ്ക് ഫ്‌ലോയിഡ്
നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിങ്ക് ഫ്‌ലോയിഡ് ഒരു ആൽബം പുറത്തിറക്കുന്നത്. 1995-ൽ പുറത്തിറക്കിയ ആൽബം പൾസിലൂടെയായിരുന്ന ഇതിന് മുമ്പ് ഇവർ ഹിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. തങ്ങളുടെ അവസാന ആൽബമാണ് എൻഡ്‌ലെസ്സ് റിവർ എന്ന് പിങ്ക് ഫ്‌ലോയിഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാൻഡ് അംഗമായിരുന്ന റിച്ചാർഡ് റൈറ്റിന്റെ മരണ ശേഷം ബാൻഡ് പുറത്തിറക്കുന്ന ആദ്യത്തെ ആൽബമാണ് ദ എൻഡ്‌ലെസ്സ് റിവർ.
പിങ്ക് ഫ്‌ലോയ്ഡ് 1964-ലാണ് സ്ഥാപിതമാകുന്നത്. സിഡ് ബാറെറ്റ്, നിക്ക് മസൺ, റോജർ വാട്ടർ, റിച്ചാർഡ് റൈറ്റ് എന്ന കോളജ് വിദ്യാർത്ഥികൾ ചേർന്ന് സ്ഥാപിച്ച ബാൻഡ് വളരെ പെട്ടന്നാണ് പ്രശസ്തിയുടെ കൊടുമുടി താണ്ടി. 1964 മുതൽ 1994 വരെയുള്ള കാലഘട്ടങ്ങളിൽ പതിനാല് ഹിറ്റ് ആൽബങ്ങളാണ് പിങ്ക് ഫ്‌ലോയിഡ് പുറത്തിറക്കിയിട്ടുള്ളത്.