എൻഡ്‌ലെസ്സ് റിവറോടെ പിങ്ക് ഫ്‌ലോയിഡ് വിട പറയുന്നു

ലോകം എറ്റവും ആഘോഷിച്ച റോക്ക് ബാൻഡുകളിൽ ഒന്നാണ് പിങ്ക് ഫ്ലോയിഡ്. 1964-ൽ ബ്രിട്ടണിലെ കേംബ്രിഡ്ജിൽ കോളേജ് വിദ്യാർഥികളായ സിഡ് ബാറെറ്റ്, നിക്ക് മസൺ, റോജർ വാട്ടർ, റിച്ചാർഡ് റൈറ്റ് എന്നിവർ ചേർന്ന് സ്ഥാപിച്ച ബാൻഡ് വളരെ പെട്ടന്നാണ് റോക്ക് ലോകത്തിന്റെ അതികായൻമാരായി വളർന്നത്. 50 വർഷം പഴക്കമുള്ള ബാൻഡിന് ഇന്നും ആരാധകർ ഏറെയാണുള്ളത്. റോക്ക് സംഗീതലോകത്തെ തങ്ങളുടെ അധ്യായത്തിന് പിങ്ക് ഫ്ലോയിഡ് അന്ത്യം കുറിക്കുകയാണ്, എൻഡ്ലെസ്സ് റിവർ എന്ന ആൽബത്തോടെ.
 


ലോകം എറ്റവും ആഘോഷിച്ച റോക്ക് ബാൻഡുകളിൽ ഒന്നാണ് പിങ്ക് ഫ്‌ലോയിഡ്. 1964-ൽ ബ്രിട്ടണിലെ കേംബ്രിഡ്ജിൽ കോളേജ് വിദ്യാർഥികളായ സിഡ് ബാറെറ്റ്, നിക്ക് മസൺ, റോജർ വാട്ടർ, റിച്ചാർഡ് റൈറ്റ് എന്നിവർ ചേർന്ന് സ്ഥാപിച്ച ബാൻഡ് വളരെ പെട്ടന്നാണ് റോക്ക് ലോകത്തിന്റെ അതികായൻമാരായി വളർന്നത്. 50 വർഷം പഴക്കമുള്ള ബാൻഡിന് ഇന്നും ആരാധകർ ഏറെയാണുള്ളത്. റോക്ക് സംഗീതലോകത്തെ തങ്ങളുടെ അധ്യായത്തിന് പിങ്ക് ഫ്‌ലോയിഡ് അന്ത്യം കുറിക്കുകയാണ്, എൻഡ്‌ലെസ്സ് റിവർ എന്ന ആൽബത്തോടെ.

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാൻഡ് നവംബറിൽ പുറത്തിറക്കുന്ന എൻഡ്‌ലെസ്സ് റിവർ തങ്ങളുടെ അവസാനത്തെ ആൽബമായിരിക്കും എന്നറിയിച്ചത് ബാൻഡ് അംഗം ഡേവിഡ് ഗ്ലിമ്മർ തന്നെയാണ്. ഒരു ഓൺലൈന് നൽകി അഭിമുഖത്തിലാണ് ഗ്ലിമ്മർ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തങ്ങൾക്ക് പ്രായമായി വരുകയാണ് ഇനി പുതിയ പാട്ടുകളുണ്ടാക്കുക എന്നത് പ്രായോഗികമല്ലെന്നും ഗ്ലിമ്മർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാൻഡ് അംഗമായിരുന്ന റിച്ചാർഡ് റൈറ്റിന്റെ മരണ ശേഷം ബാൻഡ് പുറത്തിറക്കുന്ന ആദ്യത്തെ ആൽബമാണ് ദി എൻഡ്‌ലെസ്സ് റിവർ. 1969-ലും 1993-ലും, 1994-ലും ബാൻഡ് റിക്കോഡ് ചെയ്ത പാട്ടുകൾ ഉൾപ്പെടുത്തിയാണ് എൻഡ്‌ലെസ്സ് റിവർ പുറത്തിറക്കുന്നത്. റൈറ്റ് എഴുതിയ പാട്ടുകളും പുതിയ ആൽബത്തിലുണ്ട്.

1964 മുതൽ 1994 വരെയുള്ള കാലഘട്ടങ്ങളിൽ പതിനാല് ഹിറ്റ് ആൽബങ്ങളാണ് പിങ്ക് ഫ്‌ലോയിഡ് പുറത്തിറക്കിയിട്ടുള്ളത്. ബാൻഡിന്റെ ദ ഡാർക്ക് സൈഡ് ഓഫ് ദ മൂൺ(1973), വിഷ് യു വേർ ഹിയർ(1975), അനിമൽസ് (1977), ദ വാൾ (1979) എന്നീ ആൽബങ്ങൾ വൻ ജനപ്രീതി നേടിയവയാണ്. റോക്ക് സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായ ഇവരുടെ 250 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്