ബുക്കർ പുരസ്‌കാരം റിച്ചാർഡ് ഫ്‌ളാഗ്‌നറിന്

ഇത്തവണത്തെ ബുക്കർ പുരസ്കാരത്തിന് ഓസ്ട്രേലിയൻ എഴുത്തുകാരനായ റിച്ചാർഡ് ഫ്ളാഗ്നർ അർഹനായി. 'ദി നോരോ റോഡ് ടു ദി ഡീപ് നോർത്ത് 'എന്ന നോവലിനാണ് പുരസ്കാരം. അൻപതിനായിരം പൗണ്ട് ആണ് (48 ലക്ഷം രൂപ) പുരസ്കാര തുക. ലണ്ടനിലെ ഗിൽഡ്ഹാളിൽ ഇന്നലെ രാത്രി നടന്ന ചടങ്ങിലാണ് പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധക്കാലത്തെ തായ്ലന്റ് ബർമ്മ റെയിൽപാത നിർമ്മാണമാണ് നോവലിന്റെ ഇതിവൃത്തം.
 


ലണ്ടൻ: ഇത്തവണത്തെ ബുക്കർ പുരസ്‌കാരത്തിന് ഓസ്‌ട്രേലിയൻ എഴുത്തുകാരനായ റിച്ചാർഡ് ഫ്‌ളാഗ്‌നർ അർഹനായി. ‘ദി നോരോ റോഡ് ടു ദി ഡീപ് നോർത്ത് ‘എന്ന നോവലിനാണ് പുരസ്‌കാരം. അൻപതിനായിരം പൗണ്ട് ആണ് (48 ലക്ഷം രൂപ) പുരസ്‌കാര തുക. ലണ്ടനിലെ ഗിൽഡ്ഹാളിൽ ഇന്നലെ രാത്രി നടന്ന ചടങ്ങിലാണ് പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധക്കാലത്തെ തായ്‌ലന്റ് ബർമ്മ റെയിൽപാത നിർമ്മാണമാണ് നോവലിന്റെ ഇതിവൃത്തം.

തന്റെ പിതാവിന്റെ അനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥയാണിതെന്നും പിതാവിനാണ് തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നതെന്നും ഫ്‌ളാഗ്‌നർ പ്രതികരിച്ചു. ഇംഗ്ലീഷിൽ എഴുതുന്ന എല്ലാവർക്കുമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ബുക്കർ പുരസ്‌കാരമാണ് ഇത്. കഴിഞ്ഞ വർഷം വരെ കോമൺവെൽത്ത് രാജ്യങ്ങൾ, യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ എഴുത്തുകാർക്കാണ് മാൻ ബുക്കർ പുരസ്‌കാരം നൽകിയിരുന്നത്.