ശരത് കുമാർ വീണ്ടും ഗായകനാകുന്നു

സിനിമ, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തമിഴകത്തെ സൂപ്പർതാരം ശരത് കുമാർ വീണ്ടും ഗായകനാകുന്നു. ഏയ്, ചാണക്യ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുള്ള ശരത് കുമാർ വർഷങ്ങൾക്ക് ശേഷം വീണ്ടും പിന്നണി പാടുകയാണ്.
 

സിനിമ, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തമിഴകത്തെ സൂപ്പർതാരം ശരത് കുമാർ വീണ്ടും ഗായകനാകുന്നു. ഏയ്, ചാണക്യ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുള്ള ശരത് കുമാർ വർഷങ്ങൾക്ക് ശേഷം വീണ്ടും പിന്നണി പാടുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജെയിംസ് വസന്തൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു ഡ്യുവറ്റ് ഗാനമായിരിക്കും ശരത് പാടുന്നതെന്നാണ് ജയിംസ് സൂചിപ്പിച്ചത്.

ശരത് കുമാർ ഡബിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ശാന്തമരുതം. എ.വെങ്കിടേഷ് സംവിധാനം ചെയ്ത് ശരത് കുമാർ തന്നെ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് രാജേഷ് കുമാറാണ്. ശരത് കുമാറിനെ കൂടാതെ ഓവിയ, മീരാ നന്ദൻ, രാധിക ശരത്കുമാർ, സമുദ്രക്കനി, രാധ രവി, തമ്പി രാമയ്യ, വിജയകുമാർ, ഇമൻ അണ്ണാച്ചി, ദില്ലി ഗണേശൻ, കാതൽ ദണ്ഡപാണി, അവിനാഷ്, മോഹൻ രാമൻ, നളിനി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ രാധിക ശരത്കുമാറും ലെസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.