ഗായകൻ കണ്ണൂർ സലീം വാഹനാപകടത്തിൽ മരിച്ചു

പ്രശസ്ത ഗായകൻ കണ്ണൂർ സലീം വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ചാലയിൽ വച്ച് സലീം സഞ്ചരിച്ച കാർ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
 

 

കണ്ണൂർ: പ്രശസ്ത ഗായകൻ കണ്ണൂർ സലീം വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ചാലയിൽ വച്ച് സലീം സഞ്ചരിച്ച കാർ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടനെ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടിയിട്ടുള്ള സലീം ആറ് സിനിമകളിലായി എട്ടു ഗാനങ്ങളും പാടിയിട്ടുണ്ട്. പാലം, മണിത്താലി, നായകൻ, ജഡ്ജ്‌മെന്റ്, മാസ്റ്റർ പ്ലാൻ, അശ്വതി, അന്നു മുതൽ ഇന്നു വരെ എന്നിവയാണ് സലീം പാടിയിട്ടുള്ള ചിത്രങ്ങൾ. മമ്മൂട്ടി നായകനായ മണിത്താലിയിലും മോഹൻലാൽ നായകനായ നായകനിലും ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

ഭാര്യ: ലൈല. മക്കൾ: സലീബ്, സജില, സലിൽ, സജിലി. വളപട്ടണം കൈതവളപ്പിൽ കെ.എൻ.മഹമൂദിന്റെയും കെ.വി. ബീഫാത്തുവിന്റെയും മകനാണ്.