ഡോക്ടറെ മർദ്ദിച്ച സംഭവം; ഗായകൻ മികാ സിങിനെ അറസ്റ്റ് ചെയ്തു

ബോളിവുഡ് ഗായകൻ മികാ സിങിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 12ന് നടന്ന ഒരു സംഗീത പരിപാടിയിൽ ഡോക്ടറെ മർദ്ദിച്ചതിനാണ് മികായെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ പരാതിയിൽ മികായ്ക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
 

ന്യൂഡൽഹി: ബോളിവുഡ് ഗായകൻ മികാ സിങിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 12ന് നടന്ന ഒരു സംഗീത പരിപാടിയിൽ ഡോക്ടറെ മർദ്ദിച്ചതിനാണ് മികായെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ പരാതിയിൽ മികായ്‌ക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇന്ദ്രപുരിയിലെ പുസാ ഇൻസ്റ്റിറ്റ്യൂട്ട് മൈതാനത്ത് നടന്ന പരിപാടിക്കിടെയായിരുന്നു മികാ ഡോക്ടറെ പരസ്യമായി കൈയ്യേറ്റം ചെയ്തത്.
ഡൽഹി അംബേദ്കർ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ശ്രീകാന്തിനാണ് മികായുടെ തല്ലുകിട്ടിയത്. പരിപാടിക്കിടയിൽ പുരുഷന്മാരെല്ലാം ഒരു വശത്തേക്ക് മാറി നിൽക്കാൻ മികാ ആവശ്യപ്പെട്ടിട്ടും ശ്രീകാന്ത് അനുസരിക്കാൻ കൂട്ടാക്കാത്തതാണ് മികായെ ചൊടിപ്പിച്ചത്. പാട്ട് കഴിഞ്ഞ ഉടൻ മികാ ശ്രീകാന്തിനെ വേദിയിലേക്ക് വിളിച്ചു കയറ്റി തല്ലുകയായിരുന്നു. ഡോക്ടറെ തല്ലുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിക്കുകയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാകുകയും ചെയ്തിരുന്നു.