പ്രശസ്തിക്കിടയിലും പഠിച്ചു തുടങ്ങുന്നൊരു കുട്ടിയെപ്പോലെ ജീവിക്കുന്നയാളാണ് ബാലഭാസ്‌കര്‍; ഓര്‍മ്മകള്‍ പങ്കുവച്ച് രാജലക്ഷ്മി

ലോകം അറിയപ്പെടുന്ന വയലിനിസ്റ്റ് ആയതിന് ശേഷവും പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയെപ്പോലെ ജീവിക്കുന്നയാളായിരുന്നു ബാലഭാസ്കറെന്ന് ഗായിക രാജലക്ഷ്മി. അദ്ദേഹത്തിന് അപകടം സംഭവിക്കുന്നതിന് ഒരു ദിവസം മുന്പ് താനുമായി സംസാരിച്ചതായും രാജലക്ഷ്മി പറഞ്ഞു. അദ്ദേഹത്തിന്റെ മരണവാര്ത്ത തന്നെ ഞെട്ടിച്ചുവെന്നും രാജലക്ഷ്മി മനോരമ ഓണ്ലൈനിലെഴുതിയ കുറിപ്പില് പറയുന്നു.
 

കൊച്ചി: ലോകം അറിയപ്പെടുന്ന വയലിനിസ്റ്റ് ആയതിന് ശേഷവും പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയെപ്പോലെ ജീവിക്കുന്നയാളായിരുന്നു ബാലഭാസ്‌കറെന്ന് ഗായിക രാജലക്ഷ്മി. അദ്ദേഹത്തിന് അപകടം സംഭവിക്കുന്നതിന് ഒരു ദിവസം മുന്‍പ് താനുമായി സംസാരിച്ചതായും രാജലക്ഷ്മി പറഞ്ഞു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും രാജലക്ഷ്മി മനോരമ ഓണ്‍ലൈനിലെഴുതിയ കുറിപ്പില്‍ പറയുന്നു.

‘ഇന്നലെ സ്റ്റീഫന്‍ ചേട്ടന്‍ മുറിയില്‍ കയറി ബാലു ചേട്ടനുമായി സംസാരിച്ചിരുന്നു. ഏകദേശം ഇരുപതു മിനിട്ടോളം സംസാരിച്ചു. നമുക്ക് തിരിച്ച് സ്റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ‘വേണം’ എന്നു പറഞ്ഞിരുന്നു. വലിയ സന്തോഷമായി ഞങ്ങള്‍ക്കെല്ലാം. അപകടത്തിന്റെയന്ന് ആശുപത്രിയിലെത്തിയ ശേഷം ഇന്നലെയാണ് സന്തോഷത്തോടെ അവിടെ നിന്നു മടങ്ങിയത്. അതൊരിക്കലും ഇങ്ങനെയൊരു വാര്‍ത്ത കേട്ട് കരയാന്‍ വേണ്ടിയാകും എന്നു കരുതിയതേയില്ല’:- രാജലക്ഷ്മി പറഞ്ഞു.

സംഗീതലോകം ഒന്നടങ്കം ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തിന്റെ രണ്ട് വയസുകാരിയായ മകള്‍ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.